തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ സമയബന്ധിതമായും ജനകീയമായും താഴെത്തട്ടിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി. വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന – ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന – ആസൂത്രണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുമ നിറഞ്ഞ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നിലവിൽ നടന്നു വരുന്നുണ്ട്. സമഗ്ര ശിക്ഷ കേരളയുടെയും – സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മുന്നൊരുക്കത്തോടെ ചിലരെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കൂടുതൽ മികവോടെയും വിദ്യാർത്ഥി കേന്ദ്രീകൃതമായും ജനകീയമായും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ അക്കാദമിക പ്രവർത്തനവും വിദ്യാഭ്യാ കലണ്ടറിന്റെ അടിസ്ഥാനത്തിലും അക്കാദമിക മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലുമായിരിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.
സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു. പാഠപുസ്തകത്തിലധിഷ്ഠിതമായ പിന്തുണാ പ്രവർത്തനങ്ങൾക്ക് ആയിരിക്കണം കൂടുതൽ മുൻഗണന നൽകേണ്ടത്. സംസ്ഥാനതലത്തിലും -ജില്ലാതലത്തിലും നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും ഉണ്ടായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്
ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ, സംസ്ഥാന കൺസൾട്ടന്റ് മാർ , സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ, ഡി പി സിമാർ, ഡി പി ഒമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് ഉറക്കമില്ലാത്ത എട്ടു ദിനരാത്രങ്ങൾ സമ്മാനിക്കാൻ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഒരുങ്ങുന്നു. ഡിസംബർ 11 മുതൽ…
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആകാശവാണിയുടെ നാടക വിഭാഗത്തിലെ പരമോന്നത അംഗീകാരമായ 'ടോപ് ഗ്രേഡ്' (Top Grade) നൽകി ആദരിച്ചു.…
തിരുവനന്തപുരം: സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹപ്രകാരം അവർക്കൊപ്പം സിനിമ…
തിരുവനന്തപുരം: കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ-സ്മാർട്ട് മുഖേന പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി കെട്ടിട ഉടമകൾ തങ്ങളുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക്…
തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തുന്നതിനായി പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ…
തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി…