Day: August 8, 2023
-

എ. എൻ. ഷംസീർ രാജിവയ്ക്കണം; യുവമോര്‍ച്ച
സ്പീക്കർ എ. എൻ. ഷംസീർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി. ആർ. പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.
-

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ…
-

പുസ്തകപ്പുഴു; പ്രിയ എസ് പൈ എഴുതിയ കവിത
ഒളിമങ്ങിയ പുരാതനമാമൊരു വായനശാലയിൽ പുസ്തകക്കൂട്ടങ്ങൾക്കു നടുവിലായൊരു പുസ്തകപ്പുഴുവായ് ഞാൻ ജനിച്ചുവീണു. ജീർണ്ണിച്ച താളിന്റെ ഗന്ധവുംപേറി സ്മാരകംപോലെയാ പുസ്തകത്തറവാടിനുള്ളിൽ ചിതലുകൾക്കൊപ്പം ഞാനുമാ പുസ്തകരുചിയറിഞ്ഞു. ഹാസ്യസമ്രാട്ടാം കുഞ്ചന്റെ വരികളാഹരിച്ചു ഞാൻ നർമ്മത്തിന്റെ സ്വാദറിഞ്ഞു. മലയാളവാണിതൻ താതന്റെ വരികൾ നുണഞ്ഞു ഞാൻ നാടിന്റെ പേരിലൂറ്റംകൊണ്ടു. കരുണയും നളിനിയും വീണപൂവും ഭക്ഷിച്ചു നാലഞ്ചുനാൾ വ്യഥയിലാണ്ടു. ഗ്രന്ഥങ്ങളോരോന്നായ് ഭുജിച്ചു ഞാൻ പണ്ഡിതശ്രേഷ്ഠനായി. രുചിയറിയാത്ത മാനവജന്മത്തിൻ കഥയതു കഷ്ടമേ. നാഭിയിലെ കസ്തൂരി തിരയും മാനിനേപ്പോൽ. Priya S Pai
-

പരിചരണത്തിന്റെയും ചികിത്സയുടെയും പുത്തന്‍ ആശയത്തിന് ഇന്ന് ഒരു ദശാബ്ദം
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സംരംഭമായ കെയര്‍ ആന്‍ഡ് ക്യൂര്‍’ ആരംഭം കുറിച്ചിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. തങ്ങളുടെ സേവനങ്ങള്‍ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ആശ്വാസഹസ്ഥാവുമായി പാലിയേറ്റീവ് കെയര്‍, മെഡിക്കല്‍ ചികിത്സ സഹായം എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവര്‍ത്തിച്ചു വരുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറാം തീയതി ഓ ബൈ താമരയില്‍ വച്ച് നടന്ന ചടങ്ങില്‍ കലാപരിപാടികളും മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ദാനവും…
-

അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി
അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവ് ബയോസിയോൺ വിശ്വപ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ്ങ് റിസർച്ച്, ജർമ്മനി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ഡോക്ടർ ഹാബില്‍ തോമസ് ബ്രൗൺ വെള്ളായണി കാർഷിക കോളേജിൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന് പുതിയൊരു വഴിത്തിരിവാകട്ടെ ബയോസിയോൺ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്ക് ശേഷം ബയോടെക്നോളജിയുടെ അനന്തസാധ്യതകളെ ക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംവദിക്കുന്നതിനായുള്ള പഞ്ചദിന ശാസ്ത്രസംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലും തുടർന്നുള്ള പാനൽ…
-

മുന്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാത്തതില്‍ പ്രതിഷേധം
നിയമസഭ ആരംഭിച്ച വേളയില്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനമാണെന്നും ഇതില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഉഷാ കൊട്ടാരക്കര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനേയും അനുസ്മരിച്ച നിയമസഭ പട്ടിക വിഭാഗക്കാരനായ എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനവും ആനാദരവുമാണ്. 4 തവണ നിയമസഭാഗമായും 2001 മുതല്‍ 2004 വരെ ആന്‌റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയായും പത്താം കേരള നിയമസഭയില്‍…
You May Have Missed
















