Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി

അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവ് ബയോസിയോൺ വിശ്വപ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ്ങ് റിസർച്ച്, ജർമ്മനി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ഡോക്ടർ ഹാബില്‍ തോമസ് ബ്രൗൺ വെള്ളായണി കാർഷിക കോളേജിൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന് പുതിയൊരു വഴിത്തിരിവാകട്ടെ ബയോസിയോൺ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിക്ക് ശേഷം ബയോടെക്നോളജിയുടെ അനന്തസാധ്യതകളെ ക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംവദിക്കുന്നതിനായുള്ള പഞ്ചദിന ശാസ്ത്രസംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലും തുടർന്നുള്ള പാനൽ ചർച്ചയിലും ദേശീയ അന്തർദേശീയ തലങ്ങളിൽ ശാസ്ത്രമേഖലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രവിദഗ്ധർ പങ്കെടുത്തു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫസർ ഡോക്ടർ സഞ്ജയ് ബിഹാരി മുഖ്യപ്രഭാഷണം നടത്തി.

കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ബി അശോക് ഐഎഎസ്, ഡീൻ ഓഫ് ഫാക്കൽട്ടി ഡോക്ടർ റോയ് സ്റ്റീഫൻ, കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം ഡോക്ടർ തോമസ് ജോർജ്, ഗവേഷണ വിഭാഗം മേധാവി ഡോക്ടർ അനിത് കെ എൻ, വിജ്ഞാന വ്യാപന വിഭാഗം മേധാവി അലൻ തോമസ്, ഡോക്ടർ അർച്ചന ആർ സത്യൻ, കീർത്തന ജെ എന്നിവർ സംസാരിച്ചു.”ബയോടെക്നോളജി അറ്റ് 2047″ എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും മോളിക്യുലർ ബയോളജി വർക്ക്ഷോപ്പും സംഘടിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളുടെ കലാസാംസ്കാരിക സന്ധ്യയും ശ്രദ്ധേയമായി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!