കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുരഞ്ജന ചർച്ചയിൽ പുറം കരാർ അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ചും തൊഴിലാളികളുടെ ശമ്പളത്തിൽ 11,500/- രൂപയുടെയും ഹാജർ അലവൻസിൽ 500/- രൂപയുടെയും വർദ്ധനവ് വേണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യവും അംഗീകരിച്ചു. ചർച്ചയിൽ എം.ആർ.എഫ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ശ്രീ.ഐസക് തമ്പ്‍രാജ് തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ശ്രീ.കെ.ജെ.തോമസ്(സി.ഐ.റ്റി.യു), ശ്രീ.കുഞ്ഞ്ഇല്ലമ്പിള്ളി (ഐ.എൻ.റ്റി.യു.സി), ശ്രീ.കെ.കെ.വിജയകുമാർ (ബി.എം.എസ്), ലേബർ കമ്മീഷണർ ശ്രീ.അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ്, അഡീഷണൽ ലേബർ കമ്മീഷണർ ശ്രീ.കെ.ശ്രീലാൽ എന്നിവരും പങ്കെടുത്തു.
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…