നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് ,വളയിട്ട കൈകള്‍ വളയത്തിലേക്ക് തുടങ്ങിയ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. സൗജന്യ ഡേറ്റാ എന്‍ട്രി, ടാലി, ഡ്രൈവിംഗ് പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.സാങ്കേതിക കഴിവുകള്‍ നേടി സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. പുതിയ മേഖലകളിലേയ്ക്ക് വനിതകളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി 2023-2024 ല്‍ ഉള്‍പ്പെടുത്തി ഡേറ്റാ എന്‍ട്രി, ടാലി പരിശീലനത്തിനും, ഡ്രൈവിംഗ് പരിശീലനത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…