അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം.
ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം.
സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും.ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നായിരുന്നു നടപടി.ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാരുടെ കൂടെ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് നടപടി. ഐഡി കാര്‍ഡ് ധരിച്ചുവേണം അഭിഭാഷകരും ക്ലാര്‍ക്കുകളും ഹൈക്കോടതി ജീവനക്കാരും ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡും സേനാംഗങ്ങള്‍ യൂണിഫോമും ധരിച്ചിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…