50 സ്റ്റാളുകള്‍, വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാള്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാന്‍ഡിലുള്ളതുമായ നാനൂറിലേറെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉല്‍പ്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, ഗാര്‍മെന്റ്സ്, വിവിധ ബാഗ് ഉല്‍പന്നങ്ങള്‍, കശുവണ്ടി, തേന്‍, കുന്തിരിക്കം, ചിക്കന്‍ ചമ്മന്തിപ്പൊടി, വെജ് ചമ്മന്തി പൊടി, ചൂരല്‍ ഉല്‍പന്നങ്ങള്‍, ബനാന വാക്വം ഫ്രൈ, കറി പൗഡറുകള്‍, ടീ പൗഡറുകള്‍, ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ജാക്ക് ഫ്രൂട്ട് ൗെഡര്‍, പുല്‍ത്തൈലം, പൊക്കാളി അരി, കത്തി, കൊടുവാള്‍ പോലുള്ള ഉപകരണങ്ങള്‍, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബ്ലീച്ചിംഗ് പൗഡര്‍, സാനിറ്റൈസര്‍, മലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാണ്.

ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലെ സഹകരണ സംഘങ്ങളുടെ 13 ഫുഡ് കോര്‍ട്ടിലൂടെ കാസര്‍കോഡന്‍ വിഭവങ്ങളായ നീര്‍ദോശ, നെയ്പത്തല്‍, പത്തിരി, കോഴികടമ്പ്, ചിക്കന്‍ സുക്ക, കോഴിറൊട്ടി, വയനാടന്‍ വിഭവങ്ങളായ ഗന്ധകശാല അരി പായസം, മുളയരി പായസം, ഉണ്ടപ്പുട്ട്കറി,
കോഴിക്കോടന്‍ വിഭവങ്ങളായ ഉന്നക്കായ, കായ് പോള, വറുത്തരച്ച കോഴിക്കറി, പാലക്കാടന്‍ വിഭവങ്ങളായ വനസുന്ദരി ചിക്കന്‍, റാഗി പഴം പൊരി, ചാമ അരി, ഉപ്പുമാവ്, ആലപ്പുഴയുടെ വിഭവങ്ങളായ കപ്പ, കരിമീന്‍ പൊള്ളിച്ചത്, പത്തനംതിട്ടയുടെ തനതു വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, പുഴുക്കുകള്‍, വിവിധയിനം ചമ്മന്തികള്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ലഭിക്കും.

ആകര്‍ഷകമായ ലൈവ് സ്റ്റാളുകള്‍, ലൈവ് മണ്‍കല നിര്‍മ്മാണം, പൊക്കാളി പൈതൃക ഗ്രാമം, മനോഹര സെല്‍ഫി പോയിന്റുകള്‍, വര്‍ണ്ണാഭമായ ചെടികള്‍ തുടങ്ങിയവയും മറ്റൊരു ആകര്‍ഷണമാണ്. മേളയോട് അനുബന്ധിച്ച് സഹകരണ മേഖലയിലെ കൊല്ലം എന്‍.എസ്. ഹോസ്പിറ്റലും, പെരിന്തല്‍മണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കില്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

4 hours ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

5 hours ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

5 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

9 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

16 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

18 hours ago