ആവേശമായി ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023

തിരുവനന്തപുരം: ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചു.

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ അർഹരായവർക്ക് കൈമാറി. പ്രശസ്ത താരങ്ങളായ ഹണിറോസ്, മണിയന്‍പിള്ള രാജു, ദേവന്‍, ഇഷ ആനന്ദ്, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. കൊല്ലം നവജ്യോതി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും സന്നദ്ധ പ്രവർത്തകയുമായ ദീപ മണികണ്ഠനാണ് ഷോ ഡയറക്ടർ. പ്രശസ്ത സിനിമ-സീരിയല്‍ താരം സിന്ധു മനുവര്‍മയാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. നിജാസ് എന്‍.മുഹമ്മദ്, ആകാശ് മണികണ്ഠന്‍ എന്നിവർ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്നു.

വിധു പ്രധാപിന്റെ മ്യൂസിക് ബാന്‍ഡ്, മാജിക് ഷോ, സിനിമ സീരിയല്‍ താരങ്ങൾ അണിനിരന്ന സിനിമാറ്റിക് ഡാന്‍സ്, കോമഡി, സ്‌കിറ്റ്, സൗന്ദര്യ മത്സരം, ഡിജെ എന്നിവയും പരിപാടിയോടനുബന്ധിച്ചു നടന്നു. 2019-20ലെ മിസ്സ് യൂണിവേഴ്‌സ് സോളിഡാരിറ്റി ഡോ. ഇശാ ഫാറാഹ് ഖുറേഷി സൗന്ദര്യ മത്സര വിജയികളെ കിരീടം അണിയിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും പരിപാടികള്‍ കാണാനെത്തിയിരുന്നു. ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരത്തെ ആദ്യ മെഗാ ഇവെന്റാണ് ഇത്.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

13 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

10 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

21 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

21 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago