തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ
1.65 കോടിയുടെ ഭരണാനുമതി.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ് തോമസ് എച്ച്.എസ്.എസ്. പൂന്തുറ, ഗവ.എൽ.പി.എസ്. വള്ളക്കടവ്, സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ കൊച്ചുവേളി, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെട്ടുകാട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വാഹനം വാങ്ങുന്നത്. ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, ഗവ.യു.പി.എസ്. ബീമാപള്ളി, സെന്റ് പീറ്റേഴ്‌സ് എൽ.പി.എസ്. ശംഖുമുഖം, ഗവ.എൽ.പി.എസ്. കോട്ടൺഹിൽ എന്നീ സ്‌കൂളുകൾക്ക് കഴിഞ്ഞവർഷം 67 ലക്ഷം രൂപ ചെലവാക്കി സ്‌കൂൾ ബസ് വാങ്ങി നൽകിയിരുന്നു. തീരദേശ മേഖലയിലേത് ഉൾപ്പെടെയുള്ള സ്‌കുളുകൾക്ക് ബസ് അനുവദിച്ചതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…