ജാഗ്രതാ സമിതി അവാര്‍ഡിന് അപേക്ഷിക്കാം

ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021-2022 സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച നാലു ജാഗ്രതാ സമിതികള്‍ക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്) പ്രോത്സാഹനമെന്ന നിലയില്‍ കേരള വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കുന്നു.

അവാര്‍ഡ് നിര്‍ണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോര്‍മയും നിര്‍ദേശങ്ങളും കേരള വനിതാ കമ്മിഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (keralawomenscommission.gov.in). ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ അതത് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2024 ജനുവരി 25-ന് അകം സമര്‍പ്പിക്കണം.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഒരു ഗ്രാമ പഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോര്‍മ അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം 2024 ജനുവരി 31-ന് അകം കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി ഒ, തിരുവനന്തപുരം -695 004 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
കൂടാതെ, 14 ജില്ലാ പഞ്ചായത്തുകളും ആറു കോര്‍പ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോര്‍മകള്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 2024 ജനുവരി 31-ന് അകം നേരിട്ടോ തപാല്‍ മുഖേനയോ കേരള വനിതാ കമ്മിഷനില്‍ സമര്‍പ്പിക്കണം. പ്രശസ്തി പത്രവും അന്‍പതിനായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാര്‍ഡ്. ഫോണ്‍:9495726856, 8921885818.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago