Categories: BUSINESSKERALANEWS

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോര്‍ജ്ജ് സാമുവല്‍, എംഡി ആന്‍ഡ്‌ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എക്‌സി. ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വകുപ്പ് നടപ്പിലാക്കി വരുന്നു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

11 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

1 day ago

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

2 days ago