സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) തിരുവനന്തപുരം സബ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ചു മാർച്ച് -3 , 2024 -നു വനിതാ സമ്മേളനം സംഘടിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സ. അഖിൽ എസ് ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രശസ്ത നർത്തകി ശ്രീമതി. സിത്താര ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സ്ത്രീകൾ ഏറ്റവും ശക്തമായ ഊർജ്ജ ശ്രോതസ്സുകൾ ആണെന്നും, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകി പുരുഷന്മാരുമൊത്തു ചേർന്ന് സമൂഹത്തിനും കുടുംബത്തിനും മികച്ച സംഭാവനകൾ നൽകാൻ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ അംഗങ്ങളുടെ സാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന “വൈഖരി” മാസിക സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തിരുവനന്തപുരം ജില്ലയിലെ വിവിധ ശാഖകളിലും ഓഫീസുകളിലും നിന്നായി 150 – ഓളം വനിതാ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് സ. രജത് എച് സി യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ. ശ്രീകല ജി, ട്രഷറർ സ. ബിന്ദു കെ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ. വി ജെ വൈശാഖ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ (കേരള) എക്സിക്യൂട്ടീവ് മെമെബർ സ. രാധ ദേവി എന്നിവർ ആശംസ അറിയിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ. റെനി ദിനത് സ്വാഗതം ആശംസിക്കുകയും ഓർഗനൈസിംഗ് സെക്രട്ടറി ജീന കെ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…