Categories: BUSINESSKERALANEWS

ആഗോള ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ബ്രാന്‍ഡ് “ബ്ലും” കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്‍ട്ടിന്‍ അസോസിയേറ്റ്‌സാണ്.

പാലാരിവട്ടത്തെ പുതിയ എക്‌സ്പീരിയന്‍ സെന്ററിലൂടെ നൂതന ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് ഉത്പന്നങ്ങളുടെ മേന്മ കൊച്ചി നിവാസികള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും കൊച്ചിയുടെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നതെന്ന് നദീം പട്‌നി പറഞ്ഞു.

ദീര്‍ഘനാളായി ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ബ്രന്‍ഡായ ബ്ലും ഇന്ത്യയെ കൊച്ചിയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനി മുതല്‍ ലോക നിലവാരത്തിലുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ്‌സ് കൊച്ചി നിവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ വാങ്ങുവാന്‍ ഡെനി മാര്‍ട്ടില്‍ അസ്സോസിയേസ് സ്ഥാപകന്‍ സജി ജോസ് പറഞ്ഞു.

ഓസ്ട്രിയയിലെ വോറാള്‍ബെര്‍ഗില്‍ കമ്പനിയുടെ എട്ട് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, പോളണ്ട്, ബ്രസീല്‍, ചൈന, യുഎസ്എ എന്നിവിടങ്ങളില്‍ ഉത്പാദന യൂണിറ്റ് പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ 33 അനുബന്ധ സ്ഥാപനങ്ങളും റെപ്രസെന്റേറ്റീവ് ഓഫിസുകളുമുള്ള ബ്ലും 120-ലധികം രാജ്യങ്ങളിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ക്കും അംഗീകൃത ഡീലര്‍മാര്‍ക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

3 hours ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

3 hours ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

4 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

6 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

18 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago