ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങി മരണമടഞ്ഞ റെയിൽവെ കരാര്‍ തൊഴിലാളി ജോയിയുടെ അമ്മക്ക് മാരായമുട്ടത്ത് സംസ്ഥാന സർക്കാരിൻ്റെ ധനസഹായം മന്ത്രി വി.ശിവൻകുട്ടി നൽകുന്നു.സി.കെ. ഹരീന്ദ്രൻ എം.എൽ.എ, വി. ജോയി എം.എൽ.എ , ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ് തുടങ്ങിയവർ സമീപം.
ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം മന്ത്രി വി ശിവൻകുട്ടി കൈമാറി;പ്രതിപക്ഷ നേതാവിനും ശശി തരൂർ എംപിയ്ക്കും മന്ത്രിയുടെ രൂക്ഷ വിമർശനം
ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കൈമാറി. എം എൽ എ മാരായ വി ജോയി,സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണ്.
ധനസഹായ വിതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വി ശിവൻകുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂർ എംപി യ്ക്കുമെതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത്. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ മരണമടഞ്ഞ ജോയിയെ കണ്ടെത്തിയപ്പോഴോ സംഭവസ്ഥലത്തോ വീട്ടിലോ എത്താത്ത പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിന്റെ വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയ്യാറായത്. എന്നിട്ടാണ് വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്.
ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എം പി ശശി തരൂർ പറയുന്നത്. ഒരു എം പിയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിന് ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എം പി തയ്യാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്വവും ശശി തരൂർ നിർവഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…