പാളയം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ജൂലൈ 21 ഞായറാഴ്ച ശ്രീരാമായണ ആലാപമത്സരം നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികൾ രാമായണ ആലാപ മത്സരത്തിൽ പങ്കെടുത്തു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത്.
ഒരു മാസക്കാലത്തോളം നീണ്ടു നില്‍ക്കുന്ന കലാമത്സരങ്ങളിൽ ജൂലൈ 28 ഞായറാഴ്ച പ്രസംഗമത്സരം നടക്കും. പ്രസംഗ മത്സരത്തിലെ വിഷയങ്ങൾ ലോവർ പ്രൈമറി വിഭാഗത്തിന് ശ്രീരാമായണ കഥ, അപ്പർ പ്രൈമറി വിഭാഗത്തിന് ശ്രീരാമദാസ ഹനുമാൻ, ഹൈസ്കൂൾ വിഭാഗത്തിന് ശ്രീരാമൻ എന്ന ആദർശപുരുഷൻ, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ഭാരത സ്ത്രീപ്രതീകമായ സീത, കോളേജ് വിഭാഗത്തിന് ശ്രീരാമായണവും ഭാരതീയ സംസ്കൃതിയും.
ഓഗസ്റ്റ് 4 ഞായറാഴ്ച ശ്രീരാമായണ ചിത്രരചന മത്സരം നടക്കും.
മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങള്‍ ഓഗസ്റ്റ് 28 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ വിതരണം ചെയ്യും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ (ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും) ലഭ്യമാണ്. പങ്കാളിത്ത സർട്ടിഫിക്കറ്റ് എല്ലാ മത്സരാർത്ഥികൾക്കും ലഭിക്കും.
മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ല. മത്സരങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെ ആയിരിക്കും നടക്കുക. കൂടുതല്‍ വിവങ്ങള്‍ക്ക്: 9446244299
ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍നായര്‍ (പ്രസിഡന്റ് )
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…