സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തോടും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളോടും ബജറ്റ് പുലർത്തിയ അവഗണനയോട് കടുത്ത ജനരോഷം കേരളത്തിലാകെ ഉയരുമെന്നും മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ അതിപ്രധാന മേഖലകൾക്ക് മതിയായ വിഹിതം നീക്കിവെക്കാതെ കോർപ്പറേറ്റുകൾക്ക് നികുതിയിളവും ആനുകൂല്യവും അടക്കം താങ്ങ് നൽകുക വഴി ബിജെപി സർക്കാരിന്റെ നയസമീപനത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രബജറ്റ്. ഗ്രാമീണവികസനത്തിനും കാർഷികമേഖലയുടെ പരിഷ്‌കരണത്തിനും മുൻഗണന നൽകാതെ കർഷകരുടെയും ഗ്രാമീണജനതയുടെയും അടിസ്ഥാനാവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുചെലവിൽ വരുത്തിയിരിക്കുന്ന വെട്ടിക്കുറയ്ക്കൽ നിർദ്ധനരും ദുർബ്ബലരുമായ സാമാന്യജനതയുടെ ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കും.
രാജ്യത്ത് വർദ്ധിക്കുന്ന സാമ്പത്തിക അസമത്വം കൂടുതൽ മൂർച്ഛിപ്പിക്കുന്ന നയസമീപനമാണ് ബജറ്റിൽ ഒട്ടാകെ പരന്നുകിടക്കുന്നത്. പാരിസ്ഥിതികമായ ഉത്കണ്ഠകളെയോ സുസ്ഥിരവികസനം എന്ന ആശയത്തെയോ എവിടെയും കേന്ദ്ര ബജറ്റ് പിൻപറ്റിയിട്ടില്ല. സ്വകാര്യവത്ക്കരണത്തിന്റെയും പൊതുമേഖലയെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതിന്റെയും വഴിക്കാണ് മൂന്നാം മോഡി സർക്കാരിന്റെയും പോക്ക്. വിവിധ മേഖലകളിലായി രാജ്യത്തിന്റെ സമ്പദ്-നിലയുടെ നട്ടെല്ലായി നിലകൊള്ളുന്ന സംഘടിതരും അസംഘടിതരുമായ തൊഴിലാളിവർഗ്ഗ ജനതയുടെ താത്പര്യങ്ങളെ ഇവർ പരിഗണനാവിഷയമേ ആക്കിയിട്ടില്ലെന്നത് ഏറ്റവും അപലപനീയമാണ് – മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…