സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ ബി സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. മൂന്നു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ ബി സി വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്രൊഫഷണൽ കോഴ്‌സുകൾ (എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എസ് എം എസ്, ബിടെക്, ബി എച്ച് എം എസ്, ബിആർക്, വെറ്റിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്നോളജി, ബി സി എ, എൽ എൽ ബി, എം ബി എ, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസു കവിയാൻ പാടില്ല.
പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു മുമ്പ്, തത്പരരായ പ്രൊഫഷണലുകൾ കോർപറേഷൻ്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…