Categories: ACCIDENTKERALANEWS

ദുരന്തസ്ഥലം കണ്ടുകളയാമെന്ന് കരുതി വരരുത്; കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൽപ്പറ്റ: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്‌ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം.

ലോകത്തുള്ള മുഴുവൻ പേരുടെയും മനസ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല. എല്ലാവരും നല്ല മനസ്സോടെ വരുന്നവരാണ്. എന്നാൽ ആളുകൾ ഒന്നാകെ എത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട് ചെറുതല്ല. അത് മനസ്സിലാക്കി ജനങ്ങൾ നിലപാട് സ്വീകരിക്കണം.

ജനപ്രതിനിധികളോ മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ വരുന്നതിൽ ഒരു തെറ്റുമില്ല. അവർ എത്തുകയും കാര്യങ്ങൾ മനസിലാക്കുകയും അവരുടേതായ നിർദേശങ്ങൾ നൽകുകയും വേണം. അതേസമയം ആളുകൾ അനാവശ്യമായി എത്തുന്നത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

6 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

8 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

20 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

20 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

20 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

21 hours ago