മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് ദേശീയപാതയിലെ ഓടയിൽ മാലിന്യം ചാക്കില്‍ കെട്ടി വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം തിരുവനന്തപുരം മേയറുടെ വാട്‌സ്അപ്പിൽ ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ (KL-01-Z-5620) കണ്ടെത്തി. തുടർ നടപടികൾക്കായി വാഹനം ഫോർട്ട് പൊലീസിന് കൈമാറി.
കരമന തളിയല്‍ റോഡ് ശ്രീ ഗണേഷ് ഭവന്‍ ഹോട്ടലിലെ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയതില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും നോട്ടീസ് നല്‍കിയിട്ടുള്ളതുമാണ്. ന്യൂനതകള്‍ പരിഹരിച്ചതിനുശേഷം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫോട്ടോ/വീഡിയോ മേയറുടെ ഒഫീഷ്യൽ നമ്പറായ 9447377477-ൽ അയച്ചു നല്‍കേണ്ടതാണ്.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…