കൊല്ലം: കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റിവ് കാന്‍വാസ് എന്ന പേരില്‍ ഛായാചിത്ര രചനാ, പോർട്രയറ്റ് ചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.
കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തില്‍ കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്‍റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ശ്രെയ ദത്ത് എസ്, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ അഭിനവ് എ എൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ക്ലേ മോഡലിംഗ് മത്സരത്തില്‍ കൊല്ലം ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗഗൻ മോഹൻ, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ വിദ്യാർത്ഥി ആലാപ് ആർ, കൊല്ലം ശ്രീയനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ജ്വാല ബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…