Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളിലെ ക്രിയേറ്റിവ് കാന്‍വാസ് ശ്രദ്ധേയമായി

കൊല്ലം: കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റിവ് കാന്‍വാസ് എന്ന പേരില്‍ ഛായാചിത്ര രചനാ, പോർട്രയറ്റ് ചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തില്‍ കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്‍റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ശ്രെയ ദത്ത് എസ്, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ അഭിനവ് എ എൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ക്ലേ മോഡലിംഗ് മത്സരത്തില്‍ കൊല്ലം ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗഗൻ മോഹൻ, കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലെ വിദ്യാർത്ഥി ആലാപ് ആർ, കൊല്ലം ശ്രീയനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ജ്വാല ബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

error: Content is protected !!