Month: September 2024
-

CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗിന് സെപ്റ്റംബര്‍ 25ന് തുടക്കം
2024 സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളില്‍ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളില്‍ CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരം നടക്കും. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ മൂന്ന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. റൈഫിള്‍ ഷൂട്ടിംഗ് മത്സരം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സെപ്റ്റംബര്‍ 25 ന് ഉദ്ഘാടനം ചെയ്യും.
-

കേരളത്തിൽ ആണവനിലയം അനിവാര്യമോ? ശാസ്ത്ര വേദിയുടെ സെമിനാർ സെപ്റ്റംബര്‍ 26ന്
സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 30% മാത്രം ഉത്പാദിപ്പിക്കാൻ കഴിയു എന്ന് KSEB ചെയർമാൻ അടുത്ത കാലത്ത് അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. 70% വൈദ്യുതിയും വലിയ വില നൽകി മറ്റു മേഖലകളിൽ നിന്നും വാങ്ങി ഉപഭോക്താക്കൾക്ക് നൽകിയാണ് തൽക്കാലം പരിഹാരം കാണുന്നത്. ഇതിന്റെ പേരിലുള്ള വർദ്ധിച്ച വൈദ്യുതി നിരക്ക് ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്നു. പുതുതായി ഉൽപാദന മേഖല കണ്ടെത്താതെ മറ്റുള്ളവരെ ആശ്രയിച്ചു ഇനിയും മുന്നോട്ടു പോകാൻ സംസ്ഥാനത്തിനു കഴിയുമോ എന്ന ചോദ്യം നില നിൽക്കുമ്പോഴാണ് ആണവനിലയം സംസ്ഥാനത്ത്…
-

പതിന്നോന്നോളം സേവനങ്ങളുമായി എംവിഡി
ലേണേഴ്സ് ലൈസൻസ് പുതുക്കൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള അപേക്ഷ ലൈസൻസിലെ വിലാസം പേര് ഫോട്ടോ ജനനത്തീയതി മാറ്റൽ ലൈസൻസിലെ ക്ലാസ് ഓഫ് വെഹിക്കിൾ സറണ്ടർ കണ്ടക്ടർ ലൈസൻസ് പുതുക്കൽ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകൽ തുടങ്ങി 11 സേവനങ്ങളുമായി ഫസ്റ്റ് സർവീസ് സംവിധാനത്തിൽ എംവിഡി.
-

വിധവകൾക്കായി ‘സഹായഹസ്തം’ പദ്ധതി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിൽ ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ ആരംഭിക്കാം. ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. 18 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾ, ഭിന്നശേഷിക്കാരായ…
-

കണ്ണൂർ വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ഖാലിദ് പെരിങ്ങത്തൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾപദവി അനുവദിക്കണമെന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം .പ്രവാസി മലയാളികളെ സഹായിക്കാനും ഗൾഫ് മേഖലയിലെ ടൂറിസവും കയറ്റുമതിയും കേരളത്തിലെ വർധിപ്പിക്കുന്നതിനുംമായി 2018 ഡിസംബറിൽ ആരംഭിച്ചതാണ് ഈ വിമാനത്താവളം കേരളത്തിലെ ഗ്രീൻ ഫീൽഡ് എയർപോർട്ടിൽ ഒന്നുകൂടിയാണിത്. ഈ എയർപോർട്ട് വിദേശ വിമാന കമ്പനികളിളുടെ വിമാനങ്ങൾക്ക് ഇറങ്ങുന്നതിനു ആവശ്യമായ പോയിന്റ്…
You May Have Missed



















