Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: September 2024

  • റിട്ട: അഡീഷണൽ സെക്രട്ടറി പി എ സുബൈദ ബീവി( 83 ) നിര്യാതയായി
    , ,

    റിട്ട: അഡീഷണൽ സെക്രട്ടറി പി എ സുബൈദ ബീവി( 83 ) നിര്യാതയായി

    തിരുവനന്തപുരം: റിട്ട:അഡീഷണൽ സെക്രട്ടറി കല്ലാട്ടുമുക്ക് പുളിക്കലകത്ത് പി എ സുബൈദ ബീവി( 83 ) നിര്യാതയായി. ഭർത്താവ് പരേതനായ പി എച്ച് കുഞ്ഞുമുഹമ്മദ് (റിട്ട: ജോ. സെക്രട്ടറി). മക്കൾ – അൻസാരി (റെയിൽവേ ), അമീൻ (അമേരിക്ക), ആരിഫ, അഫ്സൽ. മരുമക്കൾ – സജീന,ഹസീന, ആമിന.ഖബർ അടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1 ന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.8714426432

    Continue Reading

  • എംപോക്‌സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
    , , ,

    എംപോക്‌സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം…

    Continue Reading

  • പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം
    , , ,

    പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

    ന്യൂഡല്‍ഹി: – നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളിയാണ് സുപ്രീംകോടതി കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന് ( പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. വിചാരണ കോടതി നടപടികളെ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ചു. ഇതെന്തുതരം വിചാരണയാണെന്നും കോടതി ചോദിച്ചു പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍…

    Continue Reading

  • അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും
    , , ,

    അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും

    അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. രണ്ടുദിവസങ്ങൾക്ക് ശേഷം താൻ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ്…

    Continue Reading

  • വാഹനത്തിന്റെ ഇഷ്ട നമ്പറിനായി മുടക്കിയത് 7.85 ലക്ഷം രൂപ
    , ,

    വാഹനത്തിന്റെ ഇഷ്ട നമ്പറിനായി മുടക്കിയത് 7.85 ലക്ഷം രൂപ

    വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ…

    Continue Reading

  • സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ
    , ,

    സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ

    സപ്തദിന സഹവാസ ക്യാമ്പ് തിരുവനന്തപുരം : എ യി സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 309ന്റെ ആഭിമുഘ്യത്തിൽ സംഘടിപ്പിക്കുന്ന സപ്ത ദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് ഈ മാസം 16 മുതൽ 22 വരെ നടക്കും. മുട്ടയ്ക്കാട് LMS എ ൽ പി സ്കൂളിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂട്ടായ്മയുടെ ഓർമ്മകൾ സമ്മാനിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിന് എൻ എസ് എസ് വോളന്റീർ മാരെ ക്ഷണിക്കുന്നു.

    Continue Reading

  • ഓണാഘോഷം കാണാനെത്തിയ ആളിന് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം
    , ,

    ഓണാഘോഷം കാണാനെത്തിയ ആളിന് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം

    തിരുവനന്തപുരം: മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിച്ചു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. ശാസ്തവട്ടത്തെ ക്ലബ്ബിന്‍റെ ഓണാഘോഷ പരിപാടി കാണാനെത്തിയ ആളാണ് മരിച്ചത്. മൂന്ന് പേർ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.

    Continue Reading

  • ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി
    , ,

    ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

    സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തലസ്ഥാനത്തെ മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രശ്മിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആകസ്മികമായുണ്ടായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

    Continue Reading

  • റിട്ടേഡ് എംപ്ലോയീസ് തിരുവോണ നാളിൽ പട്ടിണിസമരം നടത്തി
    , ,

    റിട്ടേഡ് എംപ്ലോയീസ് തിരുവോണ നാളിൽ പട്ടിണിസമരം നടത്തി

    ഗാന്ധിസ്മാരക നിധി റിട്ടേഡ് എംപ്ലോയീസ് വെൽഫയർ ഓർഗനൈസേഷൻ തൈക്കാട് ഗാന്ധിഭവനു മുൻപിൽ തിരുവോണ നാളിൽ പട്ടിണിസമരം നടത്തി. വർഷങ്ങളായി റിട്ടേ: ജീവനക്കാർക്ക് നൽകിവന്ന ഓണപാരിതോഷികം ഗാന്ധിനിധി പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റി അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം ആർ. ശരത് ശ്ചന്ദ്രൻ ഉത്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ ബി.ശശികുമാരൻ നായർ, M ശിവശങ്കരൻ,K V ശശിധരൻപിള്ള, M സുരേന്ദ്രൻ, P മനോഹരൻ, P വിജയകുമാരി. എന്നിവർ നേതൃത്വം നൽകി.

    Continue Reading

  • മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു
    , , ,

    മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

    മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

You May Have Missed

error: Content is protected !!