Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: September 2024

  • ബൈജു ചന്ദ്രന്‍ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനര്‍ഹനായി
    , , ,

    ബൈജു ചന്ദ്രന്‍ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനര്‍ഹനായി

    മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ദൂരദർശൻ പ്രോഗ്രാം ഡയറക്ടർ ആയിരുന്ന ബൈജു ചന്ദ്രനെ തിരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്തക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം

    Continue Reading

  • ബേബി ജോൺ – ജന്മദിനം സെപ്റ്റംബര്‍ 14
    ,

    ബേബി ജോൺ – ജന്മദിനം സെപ്റ്റംബര്‍ 14

    കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) നേതാവുമാണ് ബേബി ജോൺ. നിരവധി തവണ മന്ത്രി സ്ഥാനം വഹിച്ച ഇദ്ദേഹം ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരുന്നു.1997 അസുഖത്തെ തുടർന്ന് നായനാർ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു.തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന ഷിബു ബേബി ജോൺ മകനാണ്. നാലു പതിറ്റാണ്ടോളം നിയമസഭാംഗം ആയിരുന്ന…

    Continue Reading

  • സെപ്റ്റംബർ 14: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക ദിനം
    , , , ,

    സെപ്റ്റംബർ 14: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക ദിനം

    1980 കളുടെ തുടക്കം വരെ തികച്ചും അസംഘടിതവും പരസ്പരം യാതൊരു സൗഹൃദവും പുലർത്താത്ത ഒരു തൊഴിൽ സമൂഹമായിരുന്നു കേരളത്തിലെ ഫോട്ടോഗ്രാഫി തൊഴിൽ മേഖല. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫിലിമിന്റേയും പേപ്പറുകളുടേയും ഗുണനിലവാരം ഇല്ലായ്മയും, ദൗർലഭ്യവും മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിന് സംഘടിതരാകുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിഞ്ഞ് ശ്രീ ജോസഫ് ചെറിയാനും ശ്രീ. എം. ആർ. വി പൈയും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1983 സെപ്റ്റംബർ 11 ന് കേവലം 31 ആളുകളുമായി…

    Continue Reading

  • അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം
    , , ,

    അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം

    ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പെരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നത്. മനസ്സ് വിൽക്കുന്ന ഉപ്പെരിയുടെ ലാഭം അവർ ഗ്രാമത്തിൽ നിർദ്ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്. ഇത് മനസിലാക്കിയ അഭയം വോളണ്ടിയർമാർ മനസ്സ്…

    Continue Reading

  • ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു
    , ,

    ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു

    സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയതീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ 6 വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിങ് ഡയറക്ടറായി കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും ബി.ടെക് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നും എം.ബി.എ ഒന്നാം റാങ്കോടെ പാസായി. കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ഭാര്യ ഗിരിജാഭായി പി നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്.…

    Continue Reading

  • മ്യൂസിയം, പ്ലാനറ്റേറിയം അവധി
    , ,

    മ്യൂസിയം, പ്ലാനറ്റേറിയം അവധി

    ഓണം പ്രമാണിച്ച് സെപ്റ്റംബർ 14, 15, 16 ദിവസങ്ങളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, പ്രിയദർശിനി പ്ലാനറ്റേറിയം, റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി എന്നിവ പ്രവർത്തിക്കില്ല. സെപ്റ്റംബർ 17 പ്രവൃത്തി ദിവസമായിരിക്കും. 17 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ക്യാമ്പസിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ (സംഗീത-ജലധാര) പ്രദർശനം ഉണ്ടായിരിക്കും. ഓണം പ്രമാണിച്ച് സെപ്റ്റംബർ 22 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മുതൽ 8 വരെ വാനനിരീക്ഷണത്തിനുള്ള…

    Continue Reading

  • ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ
    , ,

    ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ

    വിഴിഞ്ഞം: ഓരോ വീട്ടിലു വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്നും അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടിനു മാതൃകയാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ ജി.ആർ.അനിൽ. അദാനി ഫൗണ്ടേഷൻ സമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്തെ 5 വാർഡുകളിലായി അദാനി ഫൗണ്ടേഷന്റെ കീഴിലുള്ള ഫാം സ്കൂൾ നേതൃത്വം നൽകുന്ന അടുക്കളത്തോട്ടം പദ്ധതിയിൽ 1760 കുടുംബങ്ങൾ പങ്കാളികളാണ്. ഇവർ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾക്കു പുറമെ…

    Continue Reading

  • ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 351 ബോണസ് തർക്കങ്ങൾ:മന്ത്രി വി ശിവൻകുട്ടി
    , ,

    ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 351 ബോണസ് തർക്കങ്ങൾ:മന്ത്രി വി ശിവൻകുട്ടി

    ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങളെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിലൂടെ ഓണത്തിന് തൊഴിലാളികൾക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാനായി. സംസ്ഥാനത്തെ സ്വാകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കങ്ങൾ ഓണത്തിന് മുൻപായി തീർപ്പാക്കുന്നതിനുവേണ്ട നടപടിയുടെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബോണസ് തർക്കങ്ങളിൽ സമയബന്ധിതമായ ഇടപെടൽ നടത്തി നടപടി പരിഹരിക്കുന്നതിനുള്ള…

    Continue Reading

  • പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
    , , ,

    പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

    കൊച്ചി: ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല്‍ ഉദ്പാദനത്തില്‍ സ്വയം…

    Continue Reading

  • നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം നടത്തി
    , ,

    നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം നടത്തി

    നെടുമങ്ങാട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ നിർവഹിച്ചു. വേദി വൈസ് ചെയർമാൻ പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.വേദി ഭാരവാഹികളായ എം . നസീർ, തോട്ടുമുക്ക് പ്രസന്നൻ, ഇല്യാസ് പത്താംകല്ല്, വെമ്പിൽ സജി, വഞ്ചുവം ഷറഫ്, കൊല്ലംകാവ് സജി, വിജയൻ, ചെറിയപാലം ഷാജി തുടങ്ങിയവർ സംസാരിച്ചു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!