Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: September 2024

  • ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്
    , , ,

    ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ…

    Continue Reading

  • ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
    , ,

    ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

    കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഡ്രാഫ്ട്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് എന്നീ ട്രേഡുകളിൽ ഇൻസ്ട്രക്ടർ (പൊതുവിഭാഗം) താത്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം സെപ്റ്റംബർ 19 രാവിലെ 11ന് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ ഡി.ജി.ഇ.റ്റി സൈറ്റിൽ ലഭിക്കും.

    Continue Reading

  • ഹിന്ദി അധ്യാപക ഒഴിവ് : അഭിമുഖം 20ന്
    , , , ,

    ഹിന്ദി അധ്യാപക ഒഴിവ് : അഭിമുഖം 20ന്

    പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദം, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കിൽ പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള തത്തുല്യ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവർ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ,  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ…

    Continue Reading

  • നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി
    , , ,

    നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി

    എൻ സി പി ശരദ്ചന്ദ്ര പവാറിന്റെ മഹിളാ സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ശരദ്ചന്ദ്ര പവാറിന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി ഹാരിസിനെ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ, എം പി നിയമിച്ചു. കൊച്ചി സ്വദേശിനിയായ ഹാരിസ് 2022 മുതൽ എൻഎംസിയുടെ സംസ്ഥാന ഐടി സെൽ ചെയർപേഴ്സണാണ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പഠിച്ച ശ്രുതി 1998-99 ൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ 2000 – 2003 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശ്രയ പദ്ധതിയിൽ പീയർ എഡ്യൂകേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ യുഎൻ വിമനിന്റെ ജനറേഷൻ ഇക്വാളിറ്റി ഫോറത്തിൽ ആക്ഷൻ കോലിഷൻ കമ്മിറ്റ്‌മെന്റ് മേക്കറാണ്. 2022 മുതൽ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗമാണ്. 

    Continue Reading

  • എന്റെ ഭൂമി-ഇന്റഗ്രേറ്റഡ് പോ൪ട്ടൽ ഒക്ടോബ൪ മാസത്തിൽ നടപ്പാക്കും : മന്ത്രി കെ. രാജ൯
    , , ,

    എന്റെ ഭൂമി-ഇന്റഗ്രേറ്റഡ് പോ൪ട്ടൽ ഒക്ടോബ൪ മാസത്തിൽ നടപ്പാക്കും : മന്ത്രി കെ. രാജ൯

    പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോ൪ട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോ൪ട്ടൽ ഒക്ടോബ൪ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ. രാജ൯. കളമശേരി മുനിസിപ്പിൽ ടൗൺഹാളിൽ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി. നൂറുദിന ക൪മ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയ൯ അടുത്ത മാസം പോ൪ട്ടലിന്റെ ഉദ്ഘാടനം നി൪വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ,…

    Continue Reading

  • സംസ്കാരസാഹിതി ഓണക്കോടി സൂര്യാ കൃഷ്ണമൂർത്തിയ്ക്ക് ഇന്ന് സമ്മാനിക്കും
    , ,

    സംസ്കാരസാഹിതി ഓണക്കോടി സൂര്യാ കൃഷ്ണമൂർത്തിയ്ക്ക് ഇന്ന് സമ്മാനിക്കും

    കെപിസിസി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖർക്കായുള്ള ഓണക്കോടി സമർപ്പണം ഇത്തവണ കലാസാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭയും മുൻ സംഗീത നാടക അക്കാഡമി ചെയർമാനും ലോക മലയാളികളുടെ അഭിമാനവുമായ സൂര്യാ കൃഷ്ണമൂർത്തിക്ക് ഇന്ന് സമ്മാനിക്കും രാവിലെ 9.00 ന് തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിനു സമീപമുള്ള സൂര്യാ കൃഷ്ണമൂർത്തിയുടെ വസതിയിൽ നടക്കുന്ന ചടങ്ങ് മുൻ കെപിസിസി പ്രസിഡൻറ് *കെ.മുരളീധരൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ പ്രശസ്തിപത്രവും ഓണക്കോടിയും…

    Continue Reading

  • ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ്
    , ,

    ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ്

    എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു: ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ് തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ ഒ കെ സജിത്തിനും , കണ്ണൂർ…

    Continue Reading

  • അടി, ഇടി, കല്ലേറ് – കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി
    , , ,

    അടി, ഇടി, കല്ലേറ് – കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി

    എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാ​ഗവും ക്രമേക്കേട് ആരോപിച്ച് രം​ഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.

    Continue Reading

  • രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
    , ,

    രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

    വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് സേവനം എളുപ്പം ലഭിക്കാൻ നിരവധി പരിഷ്കരണങ്ങളാണ് വകുപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സേവനങ്ങൾ ഓൺലൈനിലൂടെ ലളിതമായി ലഭ്യമാക്കി വരികയാണ്. വിവാഹ രജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ, വീടുകളിൽ തന്നെ വിവാഹ രജിസ്ട്രേഷൻ…

    Continue Reading

  • ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ 13.09.2024ന് തുറക്കും
    , , ,

    ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ 13.09.2024ന് തുറക്കും

    ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ 13.09.2024ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പോലീസിന്റേയും വകയായി സന്നിധാനത്ത് ഓണ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!