Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഹിന്ദി അധ്യാപക ഒഴിവ് : അഭിമുഖം 20ന്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദം, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കിൽ പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള തത്തുല്യ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ,  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖത്തിനായി സെപ്റ്റംബർ 20 രാവിലെ 10.30ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!