തിരുവനന്തപുരം: ക്രിസ്തുമസ് പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഈഞ്ചക്കലിൽ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോർട്ടിലെ മീൽസ് ഫസ്റ്റ് റെസ്റ്റോറന്റിന്റെ അഭുമുഖ്യത്തിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. 30 ഓളം കുട്ടികളും ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. എക്‌സിക്യുട്ടീവ് ഷെഫ് സുമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത ക്രിസ്മസ് പ്ലം കേക്കിനുള്ള കൂട്ടുകൾ തയാറാക്കിയത്. മൂന്നു മാസം മുന്നേ തന്നെ ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി എസ് പി മെഡിഫോർട്ട് ചെയർമാൻ എസ് പി അശോകൻ പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഹോസ്പിറ്റൽ ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ജോയിന്റ് ചെയർമാൻ എസ് പി സുബ്രമണ്യൻ പറഞ്ഞു. വെണ്ണയും പ്രകൃതിദത്തമായ തേനും ഉണക്കമുന്തിരി, വെള്ള മുന്തിരി, ഈന്തപ്പപ്പഴം, ചെറി, അത്തിപ്പഴം, ആപ്രിക്കോട്ട്, ക്യാൻഡിഡ് ഓറഞ്ച് പീള, ഇഞ്ചി, ക്യാൻഡിഡ് ലെമൺ പീള, പിസ്താഷിയോ, ബദാം, കശുഅണ്ടി പരിപ്പ്, വാൾനട്ട് തുടങ്ങിയവ ഉപയോഗിച്ചാണ് മിക്‌സിംഗ് നടത്തിയത്.
എല്ലാവർക്കും പ്രവേശനമുള്ള അതിവിശാലമായ റെസ്റ്റോറന്റ് സൗകര്യമാണ് എസ് പി മെഡിഫോർട്ടിൽ ഒരുക്കിയിട്ടുളളത്. വിവിധ വിഭവങ്ങൾ ആസ്വദിക്കാൻ സാധാരണക്കാർക്കും റെസ്റ്റോറന്റ് സൗകര്യം ഉപയോഗിക്കാൻ കഴിയും. രാവിലെ 6 മുതൽ രാത്രി 10 മണി വരെയാണ് പൊതുജനങ്ങൾക്ക് ഇവിടെ ഭക്ഷണം ലഭ്യമാകുക
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…