ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കോഴിക്കോടുള്ള ഓക്സ് ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച
ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ഇന്റർ സ്കൂൾ ടൂർണമെന്റ്, ഇന്റർ ഹൗസ് മത്സരം, പേരെന്റ്സ് ഫുട്ബോൾ ടൂർണമെന്റ് എന്നീ മൂന്ന് പ്രധാന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

13 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അണ്ടർ 14 വിഭാഗത്തിൽ പങ്കെടുത്തു. ഇന്റർ-സ്കൂൾ ടൂർണമെന്റിൽ
കോഴിക്കോട് ചെവ്വയൂറുള്ള ഭരതീയ വിദ്യാഭവൻ സ്കൂൾ,, ചാമ്പ്യൻമാരായി. ഒന്നാം റണ്ണർ അപ്പ് സ്ഥാനം M.S.S. പബ്ലിക് സ്കൂളും രണ്ടാം റണ്ണർ അപ്പ് സ്ഥാനം ശ്രീ ഗോകുലം പബ്ലിക് സ്കൂളും നേടി. 34 വർഷത്തിനുശേഷം ശ്രദ്ധേയമായ വിജയം ആഘോഷിച്ച കോഴിക്കോട് ജില്ലാ ടീമിന്റെ പരിശീലകനും മുൻ കേരള ഫുട്ബോൾ താരവും മുൻ മോഹൻബഗാൻ താരവുമായ വാഹിദ് സാലി മുഖ്യാതിഥിയായിരുന്നു. ഇന്റർ-ഹൗസ് മത്സരം അവസാനിച്ചപ്പോൾ Yarrow House ചാമ്പ്യൻമാരായി, Bergamot House ഒന്നാം റണ്ണർ-അപ്പായി, Gladiolus House രണ്ടാം റണ്ണർ-അപ്പായി. കോഴിക്കോട് ഓക്‌സ്ഫോർഡ് സ്‌കൂളിൽ സംഘടിപ്പിച്ച ഈ ഫുട്ബോൾ ടൂർണമെന്റ്, സ്കൂൾ സമൂഹത്തെ ഒന്നിച്ചു കൊണ്ടുവരാനും, ടീം വർക്ക്, സ്പോർട്സ്‌മൻഷിപ്പ് എന്നിവ അഭിമുഖീകരിക്കാനും ആത്മവിശ്വാസം വളർത്താനും വിദ്യാർത്ഥികൾക്ക് അവസരം നൽകിയ ഒരു വേദി ആയിരുന്നു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

5 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

7 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago