തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിക്ക് കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC), സംസ്ഥാന സർക്കാർ, ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ, ജില്ലാ ഭരണകൂടങ്ങൾ, വിവിധ ബാങ്കുകൾ എന്നിവ ഏകോപനം നൽകും. ക്യാമ്പയിൻ കാലയളവിൽ ഓരോ ഗ്രാമപഞ്ചായത്തിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു ക്യാമ്പെങ്കിലും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത വിഭാഗങ്ങളിലേക്ക് അവ എത്തിക്കുന്നതിനും ക്യാമ്പയിൻ പ്രാധാന്യം നൽകും. പ്രത്യേകിച്ച് അതീവ ദുർബല ഗോത്രവിഭാഗങ്ങളിലെ (PVTG) കുടുംബങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
അർഹരായവരെ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാക്കുന്നതിനും സൗകര്യമൊരുക്കും.
നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ റീ-KYC നടപടികൾ പൂർത്തിയാക്കുക, മുടങ്ങിക്കിടക്കുന്ന ആധാർ സീഡിംഗ്, C-KYC നടപടികൾ ക്രമീകരിക്കുക, പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുക എന്നിവയും ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ഇതിനുപുറമേ, അവകാശവാദമുന്നയിക്കപ്പെടാത്ത സാമ്പത്തിക ആസ്തികൾ കണ്ടെത്തി അവ തിരികെ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകും. ബാങ്ക് അക്കൗണ്ടുകളിലും മറ്റ് അർഹമായ ബാങ്കിംഗ് സൗകര്യങ്ങളിലും നോമിനേഷൻ ചേർക്കുന്നതിനുള്ള സഹായവും ക്യാമ്പുകളിൽ ലഭ്യമാക്കും.
സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമായി നടത്തുന്നതിനും ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകും.
ക്യാമ്പയിന്റെ ഭാഗമായി ലഭിക്കുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അർഹരായ എല്ലാ പൗരന്മാരോടും SLBC കേരളം അഭ്യർഥിച്ചു. ബാങ്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനും വിവിധ പദ്ധതികളിലെ യോഗ്യതയും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും പൊതുജനങ്ങൾക്ക് ക്യാമ്പയിൻ കാലയളവിൽ അതത് ബാങ്ക് ശാഖകളെ സമീപിക്കാം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വം നൽകുന്നത് ഗുണഭോക്താവിന്റെ വ്യക്തമായ സമ്മതം ലഭിച്ചതിനുശേഷം മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…
തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…
'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…
2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…
തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…
തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ…