കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്ന
ഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശദേവിദാസ് ഐഎഎസും ഡിഎംഒ അനിത എന്നിവർ ചേർന്ന് നിർവഹിച്ചു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓക്സ്ഫോ കെയർ എന്ന പേരിൽ 16 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, അക്യൂപങ്ചർ തുടങ്ങിയ മെഡിക്കൽ മേഖലകളിൽ നിന്നുള്ള ഓക്സ്ഫോർഡ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പതിനഞ്ചിലധികം ഡോക്ടർമാരുടെയും തിരുവനന്തപുരം അമ്പലത്തറയിലുള്ള അൽ ആരിഫ്, തിരുവിതാംകൂർ മെഡിസിറ്റി, അസീസിയ മെഡിക്കൽ കോളേജ്, എൻ. എസ്. ആശുപത്രി, അഹല്യ ഐ കെയർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം വിഭാഗം, ദേവി സ്കാൻസ്, Dr. Naiju’s Health Center, Seren Derma തുടങ്ങിയ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് നേതൃത്വം നൽകിയ ആശുപത്രികളിൽ നിന്ന് ഡിസ്കൗണ്ട് മരുന്നുകൾ, പ്രിവിലേജ് കാർഡ്, മറ്റ് ഡിസ്കൗണ്ട് ഡയഗ്നോസ്റ്റിക് സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടിത്തവർക്ക് നൽകി സാമൂഹിക സേവനത്തിന്റെ ഭാഗമായി കൊല്ലം ഓക്സ്ഫോർഡ് സ്കൂൾ ഓക്സ്ഫോർഡ് പാലിയേറ്റീവ് കെയർ അവതരിപ്പിച്ചു.
ഈ സംരംഭത്തിൽ അർഹരായവർക്ക് വീൽ ചെയറുകൾ, മെഡിക്കൽ കിറ്റുകൾ, ഡയപ്പറുകൾ, വാട്ടർ ബെഡ് എന്നിവ നൽകി. 300-ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…
തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…
തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…
'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…
2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…
തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര് 10ന് തിരുവനന്തപുരം…