Categories: KERALANEWSTRIVANDRUM

മനുഷ്യ – വന്യജീവി സംഘര്‍ഷം, കേന്ദ്ര ധനസഹായം -കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി

  • കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തും.
  • ശബരിമല, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് പദ്ധതി
  • ജനവാസ മേഖല ഒഴിവാക്കികൊണ്ടുള്ള ESZ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു.

പ്രധാനമായും ഏഴ് വിഷയങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. ഇതില്‍ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നതും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഈ വിഷയത്തില്‍ 2022-ലെ ദേദഗതി നിയമപ്രകാരം കേന്ദ്ര നിയമത്തിന്റെ പട്ടിക ഒന്നില്‍ പെടുത്തിയ കുരങ്ങ് വര്‍ഗ്ഗങ്ങളെ പട്ടിക രണ്ടിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അങ്ങനെ ഭേദഗതി ചെയ്യുന്ന പക്ഷം വിവിധ ഇനം കുരങ്ങുകളുടെ ശല്യം ഒഴിവാക്കത്തക്ക രീതിയിലുള്ള നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. നിവേദനത്തില്‍ ആവശ്യപ്പെട്ട മറ്റ് ഭേദഗതികളും പരിശോധിക്കുന്നതാണ്. കടുവ, ആന തുടങ്ങിയ വന്യജീവികളെ പിടികൂടുന്നതിനും വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പെട്ടന്ന് നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളായിട്ടുള്ളതും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതുമായ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിജിയറും അഡ്വൈസറിയും ഭേദഗതി ചെയ്യുന്നതിനും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഇത്തവണയും നിവേദനത്തിൽ ആവർത്തിച്ചിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പ്രത്യേക ധനസഹായം ആവശ്യപ്പെടുകയും മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുകയില്‍ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ ഇനത്തില്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 620 കോടിയുടെ പ്രത്യേക പദ്ധതി സമര്‍പ്പിച്ചെങ്കിലും അത് മറ്റ് പ്രോജക്റ്റുകളുടെ കൂടെ പരിഗണിക്കാമെന്നാണ് അറിയിച്ചത്.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടും ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) നിര്‍ബന്ധമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ വിജ്ഞാപനങ്ങള്‍ എത്രയും വേഗത്തില്‍ പുറപ്പെടുവിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ഗ്രീന്‍ ഇന്ത്യാ മിഷന്‍, സ്‌കൂള്‍ നഴ്‌സറി യോജന, കാട്ടുതീ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, കണ്ടല്‍കാടുകളുടെ സരംക്ഷണം എന്നിവയ്ക്കും ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ശബരിമല, മലയാറ്റൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തുന്നതിനും ദേശീയ CAMPA ഫണ്ടില്‍ നിന്നും 10 കോടി അനുവദിക്കണമെന്നും നിവേദനത്തില്‍ ഉന്നയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

01.01.1977-ന് മുന്‍പ് കുടിയേറിയ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പതിച്ചു നല്‍കി ആയത് ക്രമപ്പെടുത്തണമെന്ന ആവശ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വളരെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

സംസ്ഥാന വനംമന്ത്രിയും നിയമസഭയിലെ വനം -പരിസ്ഥിതി – ടൂറിസം സബ്ജക്റ്റ് കമ്മിറ്റി അധ്യക്ഷനുമായ എ.കെ.ശശീന്ദ്രനൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ സി.കെ.ഹരീന്ദ്രന്‍, സണ്ണി ജോസഫ്, പി.എസ്. സുപാല്‍, എല്‍ദോസ് പി. കുന്നപ്പള്ളില്‍, നജീബ് കാന്തപുരം എന്നിവരും ഡീന്‍ കുര്യാക്കോസ് എം.പി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

6 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

8 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

20 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

20 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

20 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

21 hours ago