29-ാമത് ഐ എഫ് എഫ് കെ  ഡെലിഗേറ്റ് കിറ്റ് വിതരണം ഡിസംബര്‍ 10 മുതൽ

ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ  നിർവഹിക്കും

തിരുവനന്തപുരം: 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെയും  ഡെലിഗേറ്റ് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഡിസംബര്‍ 10ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ടാഗോർ തിയേറ്ററിലാണ് ചടങ്ങ്. സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും  ഡെലിഗേറ്റ് കിറ്റുകൾ മന്ത്രി സജി ചെറിയാനിൽ നിന്നേറ്റു വാങ്ങും. മേയർ ആര്യ രാജേന്ദ്രൻ ഫെസ്റ്റിവൽ ഷെഡ്യൂൾ പ്രകാശനം ചെയ്യും. ക്യൂറേറ്റർ ഗോൾഡ സെല്ലം  ഐ എഫ് എഫ് കെയുടെ 29-ാമത് പതിപ്പ് പരിചയപ്പെടുത്തും. കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, റിസപ്ഷൻ ആൻഡ് ഫംഗ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എം വിജയകുമാർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി തുടങ്ങിയവർ സംബന്ധിക്കും.

ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഡിസംബര്‍ 10ന് വൈകുന്നേരം മുതൽ ലഭിച്ചു തുടങ്ങും.

News Desk

Recent Posts

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

14 hours ago

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…

17 hours ago

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…

18 hours ago

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

4 days ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago