സംസ്ഥാന സ്കൂൾ കലോത്സവത്തിന് 11-ാം തവണവും സുരക്ഷ ഒരുക്കുന്നത് ഫാബുലസ് ടെക്നോളജീസ്

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരി പാലക്കാട്ടെ ക്യാമറ കണ്ണുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് പതിനൊന്നാം തവണയാണ് ഫാബുലാസ് ടെക്നോളജിസ് സുരക്ഷഒരുക്കുന്നത് . 2012 മുതൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഫാബുലസ് ടെക്നോളജീസിൻ്റെ ക്യാമറകളിലാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ സ്ഥിതി ചെയ്യുന്ന ഫാബുലസ് ടെക്നോളജീസ് സ്കൂൾ കലോത്സവത്തിന് പുറമേ സംസ്ഥന സ്കൂൾ കായിക മേള, പ്രധാന മന്ത്രിയുടെ കേരള സന്ദർശനം,നാഷണൽ ഗെയിംസ്,നാഷണൽ സയൻസ് ഫെയർ തുടങ്ങി സംസ്ഥാനത്ത് ഉടനീളം പരിപടികൾക്ക് സുരക്ഷ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ കലോത്സവത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. വേദികൾ കൂടാതെ ഊട്ടുപുര,റോഡ്, സ്വാഗത സംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പോലീസ് കൺട്രോൾ റൂമിലെ എല്ലാ ക്യാമറകളും ആക്‌സസ് ചെയ്യാവുന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

കലോത്സ നഗരത്തിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷ ക്കായ് മികച്ചതും ഏറ്റവും ന്യൂതനവുമായ സാങ്കേതിക സംവിധനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഫാബുലസ്സ് ടെക്നോളജീസ് എംഡി റഷാദ് പുതുനഗരം, പി.ആർ.ഒ അൻഷിഫ് തത്തമംഗലം എന്നിവർ പറഞ്ഞു. പാലക്കാടിൻ്റെ ക്യാമറക്കണ്ണുകൾ വരും വർഷങ്ങളിൽ കലോത്സവ നഗരിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഫാബുലസ് ടെക്നോളജീസ് ഗ്രൂപ്പ്.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

12 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

2 days ago