സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്‌സൈസ് ഐബി പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ചിരുന്ന യൂണിറ്റിൽ നിന്നും ഗഞ്ചാവ്‌ പിടികൂടി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന നിവിൻ പോളി ചിത്രമായ ബേബി ഗേളിലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വർ എന്നയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.പ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർ വിജേഷ്, സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ഉണ്ടായിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ സംഭവസ്ഥലത്ത് എത്തിച്ചേർന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.ടി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതാണ്. സിനിമ മേഖലയിലുള്ള നിരവധി ആളുകളെ നിരീക്ഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു.

News Desk

Recent Posts

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! ഐഎഫ്എഫ്‌കെയിൽ ‘സിനിമയുടെ ഉറങ്ങാത്ത നഗരം’

തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് ഉറക്കമില്ലാത്ത എട്ടു ദിനരാത്രങ്ങൾ സമ്മാനിക്കാൻ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഒരുങ്ങുന്നു. ഡിസംബർ 11 മുതൽ…

8 hours ago

ആകാശവാണിയുടെ നാടക വിഭാഗത്തിൽ മോഹൻലാലിന് ടോപ് ഗ്രേഡ്; പരമോന്നത ബഹുമതി നൽകി ആദരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആകാശവാണിയുടെ നാടക വിഭാഗത്തിലെ പരമോന്നത അംഗീകാരമായ 'ടോപ് ഗ്രേഡ്' (Top Grade) നൽകി ആദരിച്ചു.…

9 hours ago

കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ; 74 വിദ്യാർത്ഥികൾക്കൊപ്പം സിനിമ കണ്ട് അഞ്ജു കെ. എസ്.

തിരുവനന്തപുരം: സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹപ്രകാരം അവർക്കൊപ്പം സിനിമ…

10 hours ago

തിരുവനന്തപുരം നഗരസഭയുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യാം; നാളെ (29-11-2026) പ്രത്യേക സൗകര്യം

തിരുവനന്തപുരം: കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ-സ്മാർട്ട് മുഖേന പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി കെട്ടിട ഉടമകൾ തങ്ങളുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക്…

1 day ago

ഗതാഗത നിയമങ്ങൾ പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തുന്നതിനായി പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ…

1 day ago

കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; ഡിസംബർ 7ന് വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി…

1 day ago