വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി, *ഏപ്രിൽ 29 രാവിലെ 10 മണി മുതൽ* സ്വയം സഹായ സംഘങ്ങൾക്ക് പുതിയ സംരംഭക സാധ്യതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ പരിശീലന പരിപാടി കോളേജിലെ കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിൽ വെച്ച് നടത്തുന്നു. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണി മുതൽ *ചെറുകിട മത്സ്യ സംസ്കരണവും സംരംഭകത്വവും* എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 മണി മുതൽ *നാടൻ പഴങ്ങളുടെ മൂല്യ വർദ്ധനവ്* എന്ന് വിഷയത്തിലും ആണ് പരിശീലന ക്ലാസുകൾ നടത്തുന്നത്. കാലിക പ്രാധാന്യമുള്ള ഈ വിഷയങ്ങളിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ പ്രധാന ശാസ്ത്രജ്ഞ, ഡോ. ആശാലത, കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫസർ, ഡോ. സുമ ദിവാകർ എന്നിങ്ങനെയുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് സംശയനിവാരണത്തിനും 6282936100, 85908 32179 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…