കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം പുഷ്‌പാഞ്‌ജലി സ്വാമിയാർ ഉദ്ഘാടനം ചെയ്തു

കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഡയറക്ട‌ർ പ്രൊഫ. പി.സി. മുരളീമാധവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം, കിഴക്കേ കോട്ടയിലെ ലെവീ ഹാളിൽ നടന്നത്. നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടന ചടങ്ങിനു ശേഷം അനുഗ്രഹ പ്രഭാഷണം ചെയ്തു. കാന്തളൂർ വലിയശാല കൗൺസിലർ ശ്രീ എസ്സ്. കൃഷ്‌ണകുമാർ ആശംസാപ്രസംഗം നടത്തി.

ഓക്സോഫോഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധവേദ പണ്ഡിതൻ പ്രൊഫ. ഫെനിയർ മൂർഗെരിറ്റ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വേദിക് സ്റ്റഡീസിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. അക്കാദമിക് അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ഉണ്ണികൃഷ്‌ണൻ ഡിപ്ലോമ വിജ്ഞപ്തി നിർവ്വഹിച്ചു.

ഭാരതീയ ജ്ഞാനസമ്പ്രദായങ്ങളുടെ പഠനകേന്ദ്രം, താളിയോലഗ്രന്ഥ ശേഖരണ പദ്ധതി, വേദസ്വരപാഠത്തിൻ്റെ ഡിജിറ്റൽ ലൈബ്രറി, വാസ്തു വിദ്യയിൽ പി.ജി. ഡിപ്ലോമ, കേരള മദ്ധ്യകാല ഗണിതത്തിൽ ഡിപ്ലോമ എന്നിങ്ങനെ അഞ്ചു പഠന കേന്ദ്രങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിൽ തുടക്കം കുറിച്ചു. വിദേശ പണ്ഡിതന്മാർക്ക് സമാദരം നൽകും വേദപണ്ഡിതൻ നീലമനമാധവൻ നമ്പൂതിരി എഡിറ്റ് ചെയ്‌ത അശ്വമേധം തൈത്തരീയോപനിഷത്ത് പ്രകാശനം ചെയ്തു.

സമ്മേളനത്തിൽ അമേരിക്ക ഹോവാഡ് സർവ്വകലാശാലയിൽ വേദിക് ഫിലോളജിസ്റ്റ് പ്രൊഫ. തെന്നലിപുരം മഹാദേവൻ അന്തർദ്ദേശീയ പ്രഭാഷണം നടത്തുകയും തുടർന്നു നടന്ന വേദവ്യാഖ്യാനങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഡോ. രവീന്ദ്രൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രൊഫ. ഫെനിയർ മൂർ ഗെരിറ്റ കാന്തളൂർ സഭ അദ്ധ്യക്ഷൻ ശ്രീ. കെ. നാരായണൻ പോറ്റി, പ്രൊഫ. പി.സി. മുരളീമാധവൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ എക്‌സിക്യൂട്ടീവ് ട്രസ്‌റ്റിമാരായ ഡോ. പ്രദീപ് ജ്യോതി, ശ്രീ നീലമന മാധവൻ നമ്പൂതിരി പ്രൊജക്റ്റ് ഓഫീസർ ഡോ. സൂരജ്, ശ്രീ. അരുൺ ഫാക്കൽറ്റി മെമ്പർ ഡോ. പി.കെ. അജിതൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

News Desk

Recent Posts

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

6 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

6 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

6 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

6 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

6 hours ago

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…

6 hours ago