റിവർ ഇൻഡി  ഇലക്ട്രിക്  സ്കൂട്ടർ   തിരുവനന്തപുരത്ത് ഷോ റൂം തുറന്നു

തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ  റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ  ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയാണ്  കേരളത്തിലെ റിവറിൻറെ  ഡീലർ. തിരുവനന്തപുരം, പാപ്പനംകോടാണ് റിവർ സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഡി, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം.

ഇതിനോടകം തന്നെ ഇലട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി  എന്ന മോഡലാണ് കമ്പനി  അവതരിപ്പിച്ചത്.കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനി  നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തൃശൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും. – റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറിലെ എസ്.യു.വി എന്നാണ് റിവർ ഇൻഡിയെ അറിയപ്പെടുന്നത്. ഇൻഡൽ കോർപ്പറേഷൻ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ, ഇൻഡൽ ഓട്ടോമോട്ടീവ് ഡയറക്ടർ അനീഷ് മോഹൻ, ഇൻഡൽ ഓട്ടോമോട്ടീവ് സി.ഇ.ഓ കൃഷ്ണ കുമാർ, റിവർ കമ്പനി  സീനിയർ ജി.എം ദിനേശ് കെ.വി, ഇൻഡൽ കോർപ്പറേഷൻ  അഡ്മിനിസ്ട്രഷൻ  വൈസ് പ്രസിഡന്റ് സന്ദീപ് ടി.പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.   കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾക്ക് പുറമേ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂർ, മൈസൂർ, തിരുപ്പതി, വെല്ലൂർ, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകൾ റിവറിനുണ്ട്. 1,42,999 രൂപയാണ് ഇൻഡിയുടെ തിരുവനന്തപുരം എക്സ്ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.
www.rideriver.com എന്ന ലിങ്ക് മുഖേന ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാം.

News Desk

Recent Posts

മുഖ്യമന്ത്രിക്ക് മഹാത്മാ അയ്യങ്കാളി പുരസ്കാരം; അയ്യങ്കാളിയുടെ പേരിൽ സർവകലാശാല പരിഗണനയിൽ

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. തിരുവനന്തപുരത്തെ…

3 hours ago

32-ാമത് ചെമ്പൈ സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

തിരുവനന്തപുരം: ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 32-ാമത് ചെമ്പൈ സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. അന്തരിച്ച ചെമ്പൈ വൈദ്യനാഥ…

5 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 03-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിലെ പൊതുവായ നക്ഷത്രഫലങ്ങൾ വായിക്കാം.…

8 hours ago

‘സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ’; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

1 day ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

2 days ago