ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ഇമാജിന്‍; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി ടീസര്‍

കൊച്ചി:  ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ  ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്‌സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ ഒരുങ്ങുകയാണോ അതോ പുതിയ പ്രോഡക്ട് ലോഞ്ചിങ്ങാണോ എന്നതിലും വ്യക്തതയില്ല. എന്നാല്‍ കമ്പനി ഇതിനൊന്നും ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഈ മാസം 30 ന് കൊച്ചി ലുലു മാളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന്  വീഡിയോയില്‍ പറയുന്നു. സിനിമാ ടീസറിന് സമാനമായ രീതിയില്‍ പുറത്തിറക്കിയ വീഡിയോയില്‍ ‘കേരളാസ് ബിഗെസ്റ്റ് ബ്ലോക്ബസ്റ്റര്‍ എ.പി.പി’  എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് എ.പി.പി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ‘ന്യൂ സാഗാ ബിഗിന്‍സ്’ എന്ന ടാഗ് ലൈനോടെ വന്ന വീഡിയോയില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ മുഖം വ്യക്തമല്ലാത്ത രീതിയില്‍ ഒരാള്‍ നില്‍ക്കുന്ന ചിത്രമാണ് വീഡിയോയുടെ അവസാനം കാണിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. വിഡിയോ ലിങ്ക് – https://www.instagram.com/p/DJ4Rna6Svc5/

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

48 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

10 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

22 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

22 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

22 hours ago