Categories: KERALANEWSTRIVANDRUM

ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല ഷോറൂമിൽ നടന്ന ചടങ്ങിൽ, സുനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എന്നീ ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറിയാണ് റോഡ്സ്റ്റർ എക്സ് അവതരിപ്പിച്ചത്.


ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഇതിനകം വിപണി കീഴടക്കിയ ഒല, ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് റോഡ്സ്റ്റർ സീരീസിലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ചിന്റെ ഭാഗമായിൻ, ആദ്യ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ‘റൈഡ് ദ ഫ്യൂച്ചർ’ കാമ്പെയ്‌നിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാറന്റി, മൂവ് ഓഎസ് പ്ലസ് (MoveOS+), എസൻഷ്യൽ കെയർ എന്നിവ സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്. ഒല റോഡ്സ്റ്റർ എക്സിന്റെ റീജണൽ സെയിൽസ് മാനേജർ മിഥുൻ ഗോപിനാഥ്, ഏരിയ സെയിൽസ് മാനേജർമാരായ ഷാദിൽ മാജിദി, ജിതിൻ എന്നിവർ ഷോറൂമിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.


പ്രത്യേകതകൾ;
മിഡ്-ഡ്രൈവ് മോട്ടോറുമായി എത്തുന്ന റോഡ്സ്റ്റർ എക്സ് സീരീസ്, മികച്ച പ്രകടനവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നു. റോഡ്സ്റ്റർ സീരീസിന്റെ പവർട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെയിൻ ഡ്രൈവും സംയോജിത എംസിയുവും (MCU) കാര്യക്ഷമമായ ടോർക്ക് കൈമാറ്റത്തിലൂടെ മികച്ച ആക്സിലറേഷനും മെച്ചപ്പെട്ട റേഞ്ചും സാധ്യമാക്കുന്നു. പാക്കേജിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും താപ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫ്ലാറ്റ് കേബിളുകളാണ് റോഡ്സ്റ്റർ എക്സ് സീരീസ് മോട്ടോർസൈക്കിളുകളിലെ പ്രധാന പ്രത്യേകത.


റോഡ്സ്റ്റർ എക്സ് സീരീസിന്റെ വിലകൾ 2.5kWh വേരിയന്റിന് 99,999 രൂപ മുതലും, 3.5kWh-ന് 1,09,999 രൂപ മുതലും, 4.5 kWh-ന് 1,24,999 രൂപ മുതലും ആരംഭിക്കുന്നു. Roadster X+ 4.5kWh-ന് 1,29,999 രൂപയാണ് വില. കൂടാതെ, 501 കി.മീ/ചാർജ് എന്ന സമാനതകളില്ലാത്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന Roadster X+ 9.1kWh (4680 ഭാരത് സെല്ലിനൊപ്പം) 1,99,999 രൂപയ്ക്ക് ലഭ്യമാണ്.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

32 minutes ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

13 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

14 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

14 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

14 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

14 hours ago