കുട്ടികൾക്ക്‌  കരുതലേകാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നു

സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ (എസ്‌പിജി) ആണ്‌ പെട്ടി സ്ഥാപിക്കുന്നത്‌. ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‌ ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക്‌ സുരക്ഷ നൽകാൻ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ പുതിയ അധ്യയനവർഷം സ്‌കൂളുകളിൽ എസ്‌പിജി രൂപീകരിക്കുന്നത്‌.


വിദ്യാർഥികൾക്ക്‌ പേര്‌ വെച്ചും അല്ലാതെയും പെട്ടികളിൽ പരാതികൾ എഴുതിയിടാം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. മാസത്തിൽ ഒരു തവണ പെട്ടിതുറക്കും. എസ്‌പിജിയുടെ ചുമതലയുള്ള പൊലീസ്‌ ഉദ്യോഗസ്ഥനാകും ഇവ തുറക്കുക. സ്‌കൂളിൽ പരിഹരിക്കേണ്ടവ അവിടെ പരിഹരിക്കും. ഗൗരവമുള്ള പരാതികളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും. മറ്റ്‌ വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക്‌ കൈമാറും. സ്‌കൂളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റവും വിദ്യാർഥികൾക്ക്‌ പരാതിപ്പെട്ടിയിലൂടെ അറിയിക്കാം.


ഒരു പൊലീസ്‌ സ്‌റ്റേഷൻ അതിർത്തിയിലെ ഓരോ സ്‌കൂളിന്റെയും ചുമതല ആ സ്‌റ്റേഷനിലെ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനാകും. അംഗസംഖ്യ കുറഞ്ഞ സ്‌റ്റേഷനാണെങ്കിൽ ഒരാൾക്ക്‌ ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല കൈമാറും. സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച്‌  ഇന്റലിജൻസ്‌ വർക്കും ഇവർ നോക്കും. ലഹരി അടക്കമുളള മാഫിയകളുടെ സാന്നിധ്യം സ്‌കൂളുകളിൽനിന്ന്‌ തുടച്ചു നീക്കുകയാണ്‌ എസ്‌പിജിയുടെ ലക്ഷ്യം.
കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ ലക്ഷ്യമിട്ടാണ്‌ എസ്‌പിജി രൂപീകരിക്കുന്നത്‌. പൊലീസ്, എക്‌സൈസ്‌, പഞ്ചായത്ത്, പിടിഎ, രക്ഷകർതൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി  തുടങ്ങിയവ ഉൾപ്പെട്ടവയാണ്‌ എസ്‌പിജി.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

1 hour ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

2 hours ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

2 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

6 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

13 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

15 hours ago