പരിസ്ഥിതി ദിനാചരണം നടത്തി കാർഷിക കോളേജ്

ജൈവവൈവിധ്യ ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം, എൻ സി സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്രാദേശിക കാർഷിക ഗവേഷണം കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ കോഡിനേറ്റർ ആയ ഡോ. അശ്വതി വിജയൻ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചെയതു. 

ചിപ്‌കോ പ്രസ്ഥാനം, മരം ഒരു വരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എൻ. എസ്.എസ്. വോളണ്ടിയേഴ്സ് ലഘു നാടകം അവതരിപ്പിച്ചത് അറിവ് പകർന്നുതോടൊപ്പം ആസ്വാദ്യകരവുമായിരുന്നു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ജൈവവൈവിധ്യ ക്ലബ്ബ്, എൻഎസ്എസ്, എൻ സി സി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ അപൂർവ്വ ഇനങ്ങളിൽപ്പെട്ട മരങ്ങൾ വെച്ചുപിടിപ്പിച്ചു.

ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ  പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ലഘുലേഖകൾ തയ്യാറാക്കി ബോധവൽക്കരണം നടത്തുകയും കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നും ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

6 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

8 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

19 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

20 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

20 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

21 hours ago