തിരുവനന്തപുരം: പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” നോവല്‍ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ കേരള എനര്‍ജി മാനേജ്‌മന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാറിനു നല്‍കി പ്രകാശനം ചെയ്തു. ജീവചരിത്ര അക്കാദമി സെക്രട്ടറി അഡ്വ എസ് കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാട് അധ്യക്ഷപദം അലങ്കരിച്ചു. എഴുത്തുകാരന്‍ ചന്ദ്രസേനന്‍ മിതൃമ്മല പുസ്തകപരിചയം നടത്തി. വി എസ് എസ് സി റിട്ട. സയന്റിസ്റ്റ് ഷെവലിയര്‍ ഡോ കോശി എം ജോര്‍ജ്, ശാസ്ത്ര ഗ്രന്ഥകാരന്‍ സുരേഷ് മുതുകുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിനൊടുവില്‍ എഴുത്തുകാരി പൊന്നമ ജോണ്‍ നന്ദിയും പറഞ്ഞു. മെലിന്‍ഡ ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തത്.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…