കാവ്യ ജീവിതത്തിന്റെയും അധ്യാപന ജീവിതത്തിന്റെയും അമ്പതാം വർഷത്തിൽ കവി മുട്ടപ്പലം വിജയകുമാറിനെ അഴൂർ പൗരാവലി ആദരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും പൂർവ്വവിദ്യാർത്ഥി സംഘടനകളും ചേർന്ന് അഴൂർ സാഹിത്യ വേദിയുടെ സഹകരണത്തോടെയാണ് അഴൂർ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചത്.അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു മുട്ടപ്പലം വിജയകുമാറിന്റെ പുതിയ പുലരിയിലെ സാമ സംഗീതം എന്ന കവിതാ സമാഹാരം കവി പ്രൊഫ. വി മധുസൂദനൻ നായർ കവിയും നിരൂപകനുമായ ഡോ. ബി ഭുവനേന്ദ്രന് നൽകി പ്രകാശനം ചെയ്തു.അഡ്വ. എസ് വി അനിലാലിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ സായികുമാർ,രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാർ,കവയിത്രി ശുഭ ജയരാജൻ, സ്വാഗതസംഘം വൈസ് ചെയർമാൻ വി പ്രജോധനൻ,മൈത്രി ബുക്സ് പ്രസാധകൻ കെ ലാൽസലാം എന്നിവർ സംസാരിച്ചു. വിജുശങ്കർ സ്വാഗതവും എസ് എ ഷാനവാസ് നന്ദിയും രേഖപ്പെടുത്തി.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…