സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവ. വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി സജ്ജമാക്കിയ അഡ്വഞ്ചർ സ്പോർട്സ് ഹബിന്റെ ഉൽഘാടനം വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ജി ആനന്ദ് നിർവഹിച്ചു. വിതുര ഗ്രാമ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്പോർട്സ് ഹബ് തയ്യാറാക്കിയത്. സംസ്ഥാനത്തെ എസ്. പി. സി. യൂണിറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്‌പോർട്സ് ഹബ് കൂടിയാണിത്.
കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ മേജർ ഗയിമുകൾക്കൊപ്പം ഫ്രിസ്‌ബി, ടെന്നികോ തുടങ്ങി നിരവധി മൈനർ ഗയിമുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കൂടാതെ കായിക ക്ഷമത പരിശീലനത്തിനായി ഒബ്‌സ്റ്റക്കിൾ ട്രെയിനിങ്ങും ലഭിക്കും. ഇതിനാവശ്യമായ ക്ലൈമ്പിങ് റോപ്പ്, ഹഡിൽസ്,ലാഡർ തുടങ്ങിയവയും അഡ്വ ഞ്ചർ സ്പോർട്സ് ഹബിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ യോഗ, സുംബ പരിശീലനവും നൽകും. ഉൽഘാടന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്, എസ്. എം. സി ചെയർമാൻ എ. സുരേന്ദ്രൻ, പി ടി എ അംഗം നിജിലാൽ എസ്. പി. സി ഓഫിസർമാരായ പ്രിയ ഐ. വി. നായർ, അൻവർ. കെ, രാഹുൽ ദീപ്, അനീസ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…