ലോഗോ പ്രകാശനവുംടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടത്തി

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായ
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.

തിരുവനന്തപുരത്ത്  നടന്ന ലളിതമായി ചടങ്ങിൽ വെച്ച് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം നടത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഷാനിബാ ബീഗം സംഘടനയുടെ ടോൾ ഫ്രീ ഹെപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനം നിർവഹിച്ചു.

കഴിഞ്ഞ 10 വർഷത്തോളം കുട്ടികളുടെ വിവിധ ക്ഷേമ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ രൂപം നൽകിയ കൂട്ടായ്‌മയുടെ പ്രവർത്തനം കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ അധികം താമസിക്കുന്ന ജി സി സി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങിൽ യുണൈറ്റഡ് സി പി ടി ഫൌണ്ടേഷൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ആർ ശാന്തകുമാർ, സാദിക്ക് ബേപ്പൂർ, പ്രവീൺ സി കെ, അഞ്ജന സിജു, സിദ്ധീഖ് കോഴിക്കോട്, എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

5 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago