ലണ്ടൻ: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിർമ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോർജ് മാനുവൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും ‘DhoniAPP’യുടെ സ്ഥാപകനുമാണ് സുഭാഷ്.
ഗംഭീരമായ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സിഗ്നേച്ചർ നിറമായ നീലയിലുള്ള ആസ്റ്റൺ മാർട്ടിൻ DBX, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും സംഘവും ലണ്ടനിലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചത്. ഏതാനും ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം ഈ വാരാന്ത്യത്തോടെ അദ്ദേഹം ചിത്രീകരണത്തിൽ പങ്കുചേരും.
യുകെയിൽ എത്തിയതിന് പിന്നാലെ ഒരു സൗഹൃദ സംഗമത്തിനും ലണ്ടൻ വേദിയായി. നിർമ്മാതാവ് അഡ്വ. സുഭാഷ് ജോർജ് മാനുവലിന്റെ ജന്മദിനം മമ്മൂട്ടിയുടെ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ വെച്ച് ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും ചേർന്ന് കേക്ക് മുറിച്ച് ഓർമ്മകൾ പങ്കുവെച്ചു.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംവിധായകനും മറ്റ് അണിയറപ്രവർത്തകരും കഴിഞ്ഞയാഴ്ച തന്നെ യുകെയിൽ എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.
നൂറ് കോടിയിലധികം മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. പേട്രിയറ്റ് മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ ലോകം.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…