ഇന്തോ-മാലദ്വീപ് സൈനികാഭ്യാസം ‘ഏകുവേരിൻ 2025’ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ-മാലദ്വീപ് സംയുക്ത സൈനികാഭ്യാസം ഏകുവേരിൻ 2025 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ (എം‌എൻ‌ഡി‌എഫ്) സംഘങ്ങൾക്കൊപ്പം ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് സതേൺ കമാൻഡിലെ സൈനികരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു.

കരയിലും കടലിലും വിവിധ പരിതസ്ഥി തികളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിട്ടയായ സംയുക്ത പരിശീലനത്തിലൂടെ പ്രവർത്തനക്ഷമത, പ്രവർത്തന ഏകോപനം, യുദ്ധ സന്നദ്ധത എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് സംയുക്ത പരിശീലനം നടത്തുന്നത്.

ഇതിൻ്റെ ഭാഗമായി കരയിലും വെള്ളത്തിലും സൈനികർ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നു . തീരപ്രദേശങ്ങളിൽ ദൗത്യങ്ങൾ ഫലപ്രദമായി നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.. സൈനികർക്ക് അതിവേഗതന്ത്രങ്ങളും പരിശീലിക്കാൻ പ്രാപ്തരാക്കുന്ന ജലമാർഗ സന്നിവേശ പരിശീലനവും ഇതിൽ ഉൾപ്പെടുന്നു.

യഥാർത്ഥ സാഹചര്യങ്ങളിൽ പ്രതികരണം, കൃത്യത, ചടുലത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇരുവശത്തുമുള്ള സൈനികർ റിഫ്ലെക്സ് ഫയറിംഗ് അഭ്യാസങ്ങളിലും ഏർപ്പെട്ടു. കൂടാതെ സ്ഫോടകവസ്തുക്കൾ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യാനും നശിപ്പിക്കാനുമുള്ള പരിശീലനവും നടക്കുന്നുണ്ട്.

‘ഏകുവേരിൻ 2025’ അഭ്യാസം പരിസമാപ്തിയിലേക്കടുക്കുമ്പോൾ, ഇരു സംഘങ്ങളും നിശ്ചയിച്ചിട്ടുള്ള എല്ലാ പരിശീലന ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള പാതയിലാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണ, തന്ത്രപരമായ സമന്വയം, വിവിധ തരത്തിലെ അനിശ്ചിതാവസ്ഥകൾ പ്രതിരോധിക്കാൻ തയ്യാറെടുപ്പ് എന്നിവ ശക്തിപ്പെടുത്തുന്നതിന്സംയുക്ത അഭ്യാസം സഹായകമാകും

News Desk

Recent Posts

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

19 hours ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി ടിവികെ പ്രവർത്തകർ

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ…

2 weeks ago

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വാണിമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2026-ലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആത്മീയ,…

2 weeks ago

ഷോട്ട്പുട്ടിൽ സ്വർണം, ഹാമർത്രോയിൽ വെള്ളി; കായികരംഗത്ത് തിളങ്ങി സിബിന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടി സിബിന്‍ മികവ് തെളിയിച്ചു.…

2 weeks ago