കേരള കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളേജിൽ നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ ഇലക്ട്രിക്ക് ബഗ്ഗിയുടെ താക്കോൽ നാഗേഷ് കുമാർ അനുമലയിൽ നിന്നും ഏറ്റുവാങ്ങി. നബാർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാബ് ഫൗണ്ടേഷന്റെ ക്ലീൻ ആക്സിസിബിൾ മൊബിലിറ്റി ഫോർ പീപ്പിൾ ഇൻ യൂണിവേഴ്സിറ്റി സ്പേസസ് (CAMPUS) എന്ന കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പ്രോജക്ടിന് കീഴിലാണ് ഇലക്ട്രിക്ക് ബഗ്ഗി കോളേജിന് ലഭിച്ചത്. കാർഷിക കോളേജിൻറെ സുസ്ഥിര വികസനത്തിനും ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ് ഇലക്ട്രിക്ക് ബഗ്ഗിയെന്ന് വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു. സർവകലാശാലയിൽ പ്രകൃതി സൗഹൃദവും എല്ലാവർക്കും ഉപയോഗിക്കാനാവുന്നതുമായ ഗതാഗത സംവിധാനം ഒരുക്കുക, മുതിർന്ന പൗരന്മാർക്കും, അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും സുഗമമായ യാത്ര സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രോഫ. ഡോ. അലൻ തോമസ് അറിയിച്ചു. കേരള കാർഷിക സർവ്വകലാശാലയും നബാർഡും ചേർന്നുള്ള പ്രവർത്തനങ്ങളും സഹകരണവും വളരെ മികവുറ്റതാണെന്നു വെള്ളായണി കാർഷിക കോളേജ് മുൻ ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു. കാർഷിക കോളേജിലെ അധ്യാപകരും, ജീവനക്കാരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുകയും ഇലക്ട്രിക്ക് ബഗ്ഗിയിൽ ക്യാമ്പസ്സിലെ ആദ്യ യാത്രയിൽ പങ്കാളികളവുകയും ചെയ്തു. വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. അലൻ തോമസ് പദ്ധതി സാക്ഷാത്ക്കരിക്കാൻ പ്രയത്നിച്ച നബാർഡ്, നാബ് ഫൗണ്ടേഷൻ, PTA പ്രതിനിധികൾ, അധ്യാപകർ മുതലായവർക്ക് നന്ദി അർപ്പിച്ചു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…