കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ഹൈദരാബാദ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഗ്രി-ക്ലിനിക്‌സ് ആൻഡ് അഗ്രി-ബിസിനസ് സെന്റേഴ്‌സ് (AC&ABC)എന്ന 45 ദിവസത്തെ സൗജന്യ സംരംഭക പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ 25 പേർക്ക് മാത്രമായിരിക്കും പരിശീലനത്തിലേക്ക് പ്രവേശനം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഡയറി സയൻസ്, അനിമൽ ഹസ്‌ബൻഡറി, ഫിഷറീസ്, ഫോറസ്ട്രി, അഗ്രികൾച്ചറൽ എഞ്ചിനീയറിങ്, ബയോടെക്നോളജി, ഹോം സയൻസ്, കമ്മ്യൂണിറ്റി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലേതെങ്കിലും ബിരുദം ഉള്ളവർക്കും, +2 വിജയിച്ചതിന് ശേഷം മൂന്നു വർഷത്തെ അഗ്രികൾച്ചർ/ അനുബന്ധ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി 21 മുതൽ 60 വയസ് വരെയാണ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വ്യക്തിഗത സംരംഭങ്ങൾക്കായി പരമാവധി 20 ലക്ഷം രൂപ വരെയും, അഞ്ചംഗ ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും ബാങ്ക് വായ്പ ലഭിക്കും. വനിതകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും 44 ശതമാനം വരെയും മറ്റ് വിഭാഗങ്ങൾക്ക് 36 ശതമാനം വരെയും വായ്പാ സബ്സിഡി ലഭ്യമാണ്. വായ്പാ സഹായത്തിനുള്ള പരമാവധി പ്രായപരിധി 62 വയസാണ്. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ഈ സൗജന്യ പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് 2026 ഫെബ്രുവരി 10ന് ആരംഭിക്കും. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://acabcmis.gov.in എന്ന വെബ്സൈറ്റ് മുഖേന 2026 ഫെബ്രുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8891540778, 6379484445, 6282832213 എന്നീ ഫോൺ നമ്പറുകളിലോ, caittvellayani@kau.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…