ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിൻ്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ തുടർച്ചയായ പങ്കാളിത്തം.
മാരത്തൺ പ്രേമികൾ കാത്തിരിക്കുന്ന നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയിൽ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്.രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മത്സരമെന്ന നിലയിൽ ദേശീയതലത്തിലുള്ള പ്രമുഖ താരങ്ങൾ ഇത്തവണയും കൊച്ചിയിൽ ഓടാനെത്തും.

ആദ്യ പതിപ്പ് മുതൽ മാരത്തണിന്റെ അവിഭാജ്യ ഘടകമായ ആസ്റ്റർ മെഡ്സിറ്റിയാണ് ഇത്തവണയും മെഡിക്കൽ പാർട്ണർ. പ്രമുഖ വാഹന ബ്രാൻഡായ ഇഞ്ചിയോൺ കിയ രണ്ടാം വർഷവും ലീഡ് കാർ പാർട്ണറായി മാരത്തണിനൊപ്പമുണ്ട്.

വേദനസംഹാരി രംഗത്തെ ലോകപ്രശസ്ത ബ്രാൻഡായ ടൈഗർ ബാം പെയ്ൻ റിലീഫ് പാർട്ണറായും, അതിഥി സേവന രംഗത്തെ മികവുമായി മാരിയറ്റ് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും സഹകരിക്കും. താരങ്ങൾക്ക് ഊർജ്ജമേകാൻ ‘നോ സീക്രട്ട്‌സ് ‘ ആണ് എനർജി പാർട്ണർ.

യൂണിവേഴ്സിറ്റി പാർട്ണറായി വിദ്യാഭ്യാസ മേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജെയിനിൻ്റെ പങ്കാളിത്തം കൂടുതൽ യുവാക്കളെയും വിദ്യാർത്ഥികളെയും മാരത്തണിലേക്ക് ആകർഷിക്കും.

മുൻ വർഷങ്ങളിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പിന്തുണ നൽകിയ പ്രമുഖ ബ്രാൻഡുകൾ വീണ്ടും സഹകരിക്കുന്നത് മാരത്തണിന്റെ വളർച്ചയുടെയും ജനപിന്തുണയുടെയും സൂചനയാണെന്ന് സംഘാടകർ പറഞ്ഞു.
മാരത്തണിൽ പങ്കെടുക്കാൻ kochimarathon.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

News Desk

Recent Posts

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

15 minutes ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

31 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

4 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

12 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

14 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

1 day ago